മൂന്നിൽ ഒരാൾക്ക് മരണം; പുതിയ വൈറസ് 'നിയോകോവ്'; മുന്നറിയിപ്പുമായി വുഹാൻ ഗവേഷകർ


ലോകം കോവിഡ് മഹാമാരിക്കിടയിൽ പെട്ടുലയുന്നതിനിടയിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി ചൈനയിലെ വുഹാനിൽ നിന്നുള്ള ഗവേഷകർ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ തരം കൊറോണ വൈറസിനെ കുറിച്ചുള്ള മുന്നറിയിപ്പാണ് ഗവേഷകർ നൽകിയിരിക്കുന്നത്. 'നിയോകോവ്' (NeoCoV) എന്ന അതിമാരകമായ ഈ വൈറസ് അതിവ്യാപന ശേഷിയുള്ളതും ആയിരങ്ങളുടെ മരണത്തിനിടയാക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകിയെന്ന് വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക് ആണ് റിപ്പോർട്ട് ചെയ്‌തത്‌.

റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, 'നിയോകോവ്' ഒരു പുതിയ വൈറസ് അല്ല. മെര്‍സ് കോവ് (MERS-CoV) വൈറസുമായി ബന്ധമുള്ള ഇത് 2012 ലും 2015 ലും മധ്യപൂര്‍വേഷന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായാണ് പറയുന്നത്. സാർസ് കോവ്- 2 ന് (SARS-CoV-2) സമാനമായി മനുഷ്യരിൽ കൊറോണ വൈറസ് ബാധയ്ക്കും ഇത് കാരണമാകും.

നിലവിൽ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകൾക്കിടയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നതും അവയ്ക്കിടയിൽ മാത്രമാണ് ഇത് പടർന്നിരിക്കുന്നതെന്നും കണ്ടെത്തിയതെങ്കിലും എന്നാൽ ബയോആർക്‌സിവ് (bioRxiv) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പുതിയ പഠനം പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180-കോവും മനുഷ്യരെ ബാധിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post