റെയില്‍ ഗതാഗതം ഭാഗികം; പതിനൊന്നു ട്രെയിനുകള്‍ റദ്ദാക്കി


കൊച്ചി: ആലുവയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം ഡിവിഷനിലെ പതിനൊന്നു ട്രെയിനുകള്‍ റദ്ദാക്കി. ഗതാഗതം പൂര്‍ണതോതില്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടര്‍ന്നുവരികയാണെന്ന് റെയില്‍വേ അറിയിച്ചു.

ഗുരുവായൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, പാലക്കാട്- എറണാകുളം മെമു, എറണാകുളം-പാലക്കാട് മെമു, കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ്, നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ്, ഷൊര്‍ണൂര്‍-എറണാകുളം എക്‌സ്പ്രസ്, ഗുരുവായൂര്‍-എറണാകുളം സ്‌പെഷല്‍ എക്‌സ്പ്രസ്, തിരുവനന്തപുരം-തിരുച്ചറപ്പള്ളി എക്‌സ്പ്രസ്, എറണാകുളം-ആലപ്പുഴ സ്‌പെഷല്‍ എക്‌സ്്പ്രസ്, ആലപ്പുഴ-എറണാകുളം സ്‌പെഷല്‍ എക്‌സ്പ്രസ് എന്നീ വണ്ടികളാണ് റദ്ദാക്കിയത്.

ആന്ധ്രയില്‍ നിന്നും കൊല്ലത്തേക്ക് സിമന്റുമായി പോകുകയായിരുന്ന തീവണ്ടി ഇന്നലെ രാത്രിയാണ് പാളം തെറ്റിയത്. ട്രാക്ക് മാറുന്നതിനിടെയായിരുന്നു അപകടം. പരിശ്രമത്തിനൊടുവില്‍ രാത്രി രണ്ടുമണിയോടെ ഒരു വരിയില്‍ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു.

Post a Comment

Previous Post Next Post