തളിപ്പറമ്പ് : തളിപ്പറമ്പ് കാഞ്ഞിരങ്ങാട് നിര്‍മ്മാണം നടന്നുവരുന്ന കണ്ണൂര്‍ റൂറല്‍ ജില്ലാ ജയിലിന്റെ നിര്‍മ്മാണം 50 ശതമാനത്തോളം പൂര്‍ത്തിയായി.
18.56 കോടി രൂപ എസ്‌റ്റിമേറ്റുള്ള ജയിലിന് ഇതേവരെ ഏഴേമുക്കാല്‍ കോടിയോളം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.
ചുറ്റുമതിലിന്റെയും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്, അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗം എന്നിവയുടെ പണിയാണ് ഇനി നടക്കാനുള്ളത്.
പ്രധാന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ജോലികളുടെ ഒന്നാംഘട്ടം മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.
ഇനിയും രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരും പൂര്‍ണതോതിലുള്ള പ്രവൃത്തി തീരാനെന്ന് ജയിലിന്റെ സ്‌പെഷ്യല്‍ ഓഫീസറും കണ്ണൂര്‍ സ്‌പെഷ്യല്‍ സബ്‌ജയില്‍ സൂപ്രണ്ടുമായ കെ.ജനാര്‍ദ്ദനന്‍ പറഞ്ഞു.
600 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. ഒരു വര്‍ഷം വരെ തടവിന് ശിക്ഷിക്കുന്ന കണ്ണൂര്‍ റൂറല്‍ ജില്ലയിലെ തടവുകാരെയും ഇവിടെ പാര്‍പ്പിക്കും.
ജയില്‍ ചപ്പാത്തി ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങളുടെ നിര്‍മ്മാണവും ഇവിടെ നടക്കും. തളിപ്പറമ്ബിനൊപ്പം നിര്‍മ്മാണമാരംഭിച്ച കൂത്തുപറമ്ബ് സബ്‌ജയിലിന്റെ പണി 90 ശതമാനവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
Post a Comment