കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു


കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് കേസിൽ വിധിപറഞ്ഞത്. ശിക്ഷ വിധി തിങ്കളാഴ്ച പ്രസ്താവിക്കും.

കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്.
105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധിവരുന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്.
കേരളം കണ്ട ചില അപൂർവസമരങ്ങളുടെ പട്ടികയിലാണ് കന്യാസ്ത്രീകളുടെ പോരാട്ടവും ഇടംപിടിച്ചിരിക്കുന്നത്. അത്രയേറെ അപമാനവും ഭീഷണികളുമാണ് ഇരയ്ക്ക് പിന്തുണനൽകിയതിന്റെ പേരിൽ അവർ അനുഭവിച്ചത്. ഒടുവിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ വിചാരണ പൂർത്തിയാക്കി കോടതി വിധി പറഞ്ഞതോടെ ആ പോരാട്ടത്തിനും അന്തിമഫലമുണ്ടായിരിക്കുകയാണ്.
ജലന്ധർ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2014 മുതൽ 2016 വരെയുടെ കാലയളവിലായിരുന്നു കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തിൽവെച്ച് പീഡനത്തിനിരയായത്. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഉവരുടെ പരാതിയിലുണ്ടായിരുന്നു.
ബിഷപ്പിന്റെ പീഡനവും ഉപദ്രവവും സഹിക്കവയ്യാതെ ഒടുവിൽ ആ കന്യാസ്ത്രീ പരാതി അറിയിക്കുകയായിരുന്നു. ജീവൻ വരെ പോയേക്കുമെന്ന ഭയമുണ്ടായിരുന്നെങ്കിലും കർത്താവിന്റെ മണവാട്ടിയായുള്ള ജീവിതത്തിൽ ഇനിയീ ക്രൂരത അനുഭവിക്കാൻ കഴിയില്ലെന്ന് അവർ തീരുമാനിച്ചിരുന്നു. പോലീസിൽ പരാതി നൽകുന്നതിന് മുമ്പേ സഭയുമായി ബന്ധപ്പെട്ടവരെ അവർ പരാതി അറിയിച്ചിരുന്നു. എന്നാൽ നിരാശ മാത്രമായിരുന്നു ഫലം.

Post a Comment

Previous Post Next Post