തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ അനധികൃത പാര്‍ക്കിംഗുകള്‍ക്കെതിരെയും റോഡരികിലെ അനധികൃത കച്ചവടങ്ങള്‍ക്കെതിരെയും നടപടിയെടുക്കാന്‍ തളിപ്പറമ്പ് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. തളിപ്പറമ്പ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ ജനപ്രതിനിധികള്‍, റവന്യൂ, നഗരസഭ, പിഡബ്ല്യുഡി, പോലീസ്, ആര്‍ടിഒ, മാധ്യമ പ്രവര്‍ത്തകര്‍,വ്യാപാരി സംഘടനാ ഭാരവാഹികള്‍, വിവിധ തൊഴിലാളി സംഘടകള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
തളിപ്പറമ്പ് നഗരത്തിന്റെ നിര്‍ണായകമായ പുരോഗതിക്ക് നേതൃത്വം വഹിച്ചിരുന്ന ജനകീയ വികസന സമിതി പുനഃസംഘടിപ്പിക്കണമെന്നും തളിപ്പറമ്പിലെ ട്രാഫിക്ക് യൂണിറ്റ് പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. അനധികൃത കച്ചവടങ്ങള്‍ സ്വമേധയാ ഒഴിഞ്ഞു പോകുന്നതിന് ഇന്നുംകൂടി സമയം നല്‍കും. ഇതിനു ശേഷവും ഒഴിഞ്ഞു പോകാത്തവര്‍ക്കെതിരെ നാളെമുതല്‍ കര്‍ശന നടപടിയെടുക്കും. അനധികൃത പാര്‍ക്കിംഗ് തടയുന്നതിന് അതിരാവിലെ മുതല്‍ തന്നെ പോലീസ് പരിശോധന തുടങ്ങും.
പൂക്കോത്ത് നട തൃച്ചംബരം റോഡിലെ ഗതാഗത തടസത്തിന് കാരണമാകുന്ന അനധികൃത പാര്ക്കിംഗുയി ബന്ധപ്പെട്ട് എസ് ബി ഐ, കാനറാ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടവര്‍ സംസാരിച്ച് നടപടിയെടുപ്പിക്കും. ഗതാഗത വകുപ്പ്, പോലീസ്, റവന്യൂ, നഗരസഭ, പി ഡബ്ല്യൂ ഡി അധികാരികള്‍ സംയുക്തമായി നഗരത്തില്‍ പരിശോധന നടത്താനും കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ട്രാഫിക് റഗുലേറ്ററി കമ്മറ്റി പ്രവര്‍ത്തനം ശക്തമാക്കാനും മന്ത്രിയുടെ സാന്നിധ്യത്തില്‍ അടുത്ത ദിവസം തന്നെ യോഗം ചേരാനും തീരുമാനിച്ചു.
യോഗത്തില്‍ ആര്‍ഡിഒ ഇ.പി. മേഴ്സി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് കല്ലിങ്കില്‍ പത്മനാഭന്, തളിപ്പറമ്പ് പോലീസ് ഇന്‍സ്പെക്ടര്‍ എ.വി. ദിനേശന്, എംവിഐ എം. വിജയന്, പി ഡബ്ല്യു ഡി എന്‍ എച്ച് ഓവര്‍സിയര്‍ കെ. .ജിജ മോള്, അസി.എൻജിനിയര്‍ പി.പി.സുജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment