കണ്ണൂര്‍: മാടായിപ്പാറയില്‍ കെ റെയില്‍ കല്ലുകള്‍ വീണ്ടും പിഴുതു. അതിരടയാള കല്ലുകളാണ് പിഴുതു മാറ്റിയത്. എട്ട് കല്ലുകള്‍ പിഴുത് റോഡില്‍ കൂട്ടിയിട്ട് റീത്ത് വച്ചു.
നേരത്തെ രണ്ടു തവണ ഇവിടെ കല്ലുകള്‍ പിഴുത് മാറ്റിയിരുന്നു. സംഭവത്തിൽ പഴയങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച കെ റെയിലിന്റെ അതിരടയാളക്കല്ല് പിഴുതുമാറ്റുമെന്ന് കെ. സുധാകരൻ പ്രഖ്യാപിച്ച അന്ന് രാത്രിതന്നെയാണ് മാടായിപ്പാറയിലെ സർവേ കല്ലുകൾ പിഴുതുമാറ്റപ്പെട്ടത്.
പിഴുതുമാറ്റിയ കല്ലിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച ചെറുകുന്ന് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പുത്തൻപുരയിൽ രാഹുലിനെതിരെ പഴയങ്ങാടി പോലീസ് കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു.
Post a Comment