സെറ്റ് പരീക്ഷ ജനുവരി 9ന്


തിരുവനന്തപുരം:ഈ വര്‍ഷത്തെ സെറ്റ് പരീക്ഷ ജനുവരി 9ന് നടക്കും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. ഇത് തപാല്‍ മാര്‍ഗം ലഭിക്കുന്നതല്ല. അഡ്മിറ്റ് കാര്‍ഡും, ഫോട്ടോ പതിച്ച ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കാത്ത പരീക്ഷാര്‍ത്ഥികളെ പരീക്ഷ എഴുതുവാന്‍ അനുവദിക്കുന്നതല്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരീക്ഷ.

Post a Comment

Previous Post Next Post