സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. ഇ- പോസ് യന്ത്രം സെർവർ തകരാർ മൂലം റേഷൻ വിതരണം താളംതെറ്റിയിരുന്നു. സെർവറിന് ശേഷിയില്ലാത്തതായിരുന്നു പ്രശ്നം. ഒരാഴ്ചയിലധികമായി റേഷൻ കടകളുടെ പ്രവർത്തന സമയം പകുതി ജില്ലകൾ വീതം രാവിലെയും ബാക്കി ജില്ലകൾക്ക് വൈകിട്ടുമായി ക്രമീകരിച്ചിരിക്കുകയാണ്.
സെർവർ പ്രശ്നം പരിഹരിച്ചുവെന്ന് ഉദ്യോഗസ്ഥർ മന്ത്രി ജി. ആർ അനിലിനെ അറിയിച്ചിരുന്നു. തുടർന്ന് വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് സമയം വീണ്ടും പുനഃക്രമീകരിച്ചത്.
രാവിലെ 8.30 മുതൽ 12.30 വരെയും ഉച്ചയ്ക്ക് ശേഷം 3.00 മുതൽ 6.30 വരെയും എന്ന രീതിയിലാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ റേഷൻ കടകൾക്ക് അവധി ആയതിനാൽ 27 മുതൽ പുതിയ സമയക്രമം നിലവിൽവരും.
Post a Comment