രാജ്യത്ത് 24 മണിക്കൂറിനിടെ 2,35,532 കൊവിഡ് കേസുകള്‍, ടിപിആര്‍ 13.39%


രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്. 24 മണിക്കൂറിനിടെ 2,35,532 കേസുകളാണ് സ്ഥിരീകരിച്ചത്. എന്നാല്‍ മരണസംഖ്യ ഉയരുന്നു. 24 മണിക്കൂറിനിടെ 871 മരണം. ടിപിആര്‍ 13 .39 ശതമാനം. രോഗവ്യാപനം കുറയുന്നതിനിടെയും രാജ്യത്ത് കൊവിഡ് മരണനിരക്ക് ഉയരുന്നു.

24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 871 മരണം. കൊവിഡ് മൂന്നാം തരംഗത്തിലെ ഉയര്‍ന്ന മരണനിരക്കാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. ഒരു തവണ മാത്രമാണ് മൂന്നാം തരംഗത്തില്‍ ഇതിന് മുന്‍പ് 650ന് മുകളില്‍ മരണസംഖ്യ രേഖപ്പെടുത്തിയത്. കൂടുതല്‍ മരണം മഹാരാഷ്ട്രയിലാണ്.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 16 സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറഞ്ഞതായും പ്രതിദിന രോഗികളുടെ എണ്ണത്തിലും ടിപിആറിലും വലിയ കുറവ് സംഭവിച്ചതായും ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരി ആദ്യ വാരത്തോടെ രാജ്യത്തെ രോഗവ്യാപനം വീണ്ടും കുറയുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കേരളത്തെ സംബന്ധിച്ച് രോഗവ്യാപനം ഇപ്പോള്‍ ഉച്ചസ്ഥായിയിലാണ്.

Post a Comment

Previous Post Next Post