ദിലീപും കൂട്ടുപ്രതികളും ആറ് ഫോണുകള്‍ തിങ്കളാഴ്ച 10.15ന് ഹാജരാക്കണമെന്ന് കോടതി ഉത്തരവ്


കൊച്ചി: ദിലീപും കൂട്ടുപ്രതികളും ആറ് ഫോണുകള്‍ തിങ്കളാഴ്ച 10.15ന് ഹാജരാക്കണമെന്ന് കോടതി ഉത്തരവ്. മുദ്രവച്ച കവറില്‍ ഹൈക്കോടതി റജിസ്ട്രാര്‍ക്കു നല്‍കണം.

താന്‍ ഉപയോഗിച്ചിട്ടില്ലെന്ന് ദിലീപ് പറയുന്ന ഫോണ്‍ ഒഴിവാക്കി. കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും. ഫോണുകള്‍ മുംബൈയിലാണ്, അതുകൊണ്ട് ചൊവ്വാഴ്ച എത്തിക്കാമെന്ന് ദിലീപ് അറിയിച്ചു. എന്നാല്‍, പറ്റില്ലെന്ന് കോടതി വ്യക്തമാക്കി
ആരെയെങ്കിലും അയച്ച്‌ ഫോണുകള്‍ എത്തിക്കണം. എല്ലാ ഫോണുകളും കൈമാറാനാവില്ല. കാരണങ്ങള്‍ അറിയിക്കാമെന്നും ദിലീപ് വാദിച്ചു. നാല് ഫോണുകള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

നാലാമത്തെ ഫോണ്‍ ഏതെന്ന് നോട്ടീസില്‍ വ്യക്തമല്ലെന്ന് കോടതി. IMEI നമ്ബരുണ്ടെന്ന് പ്രോസിക്യൂഷന്‍, കോള്‍ ഡേറ്റ റെക്കോര്‍ഡ് വഴിയാണ് വിവരം ലഭിച്ചതെന്നും കോടതിയെ അറിയിച്ചു.

ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.‌ സ്വന്തം നിലയ്ക്ക് ഫോണ്‍ പരിശോധനയ്ക്ക് നല്‍കാനാവില്ല. ഇതിന് അവകാശം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ഏജന്‍സികള്‍ക്കു മാത്രമാണ്. അല്ലാത്ത ഫലം തെളിവ് നിയമപ്രകാരം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കേരളത്തിലെ ഫോറന്‍സിക് ലാബുകളില്‍ പരിശോധിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു.


Post a Comment

Previous Post Next Post