പരിയാരം: പിലാത്തറ - പഴയങ്ങാടി സംസ്ഥാന പാതയില്‍ പെരിയാട്ട് ബസ് സ്റ്റോപ്പിന് സമീപം മണ്ടൂർ ചുമട് താങ്ങിയില്‍ സ്‌കൂട്ടറും ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചതായി പോലീസ് അറിയിച്ചു.മാതമംഗലം ചന്തപ്പുരയിലെ രഞ്ജിത്തിന്റെ മകള്‍ മാളവിക (18) ആണ് മരിച്ചത്.
വിളയാങ്കോട് വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ് സ്റ്റഡീസിലെ ഒന്നാം വർഷ ബി.എസ് സി സൈക്കോളജി വിദ്യാർത്ഥിനിയാണ് മാളവിക. കഴിഞ്ഞ നവംബർ എട്ടിനാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ മറ്റ് മൂന്ന് പേർക്കും പരിക്കേറ്റിരുന്നതായും പോലീസ് രേഖകളില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ മാളവികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.
വെള്ളാം ചിറയിലെ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും നിലവില്‍ കല്യശേരി ഹൗസിങ് സെക്രട്ടറിയുമായി ചന്തപ്പുരയില്‍ താമസിക്കുന്ന രഞ്ജിത്തിന്റെ മകളാണ് മാളവിക. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പരിയാരം പോലീസ് വ്യക്തമാക്കി.
Post a Comment