പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കൂട്ടിയിട്ടു കത്തിച്ചതിന് പോലീസിന് പിഴ

കണ്ണൂര്‍| കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിന് സമീപം പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കൂട്ടിയിട്ടു കത്തിച്ചതിന് പോലീസിന് പിഴ.
ജില്ലാ എന്‍ഫോഴ്മെന്റ് സക്വാഡ് പോലീസിനാണ് 5000 രൂപ പിഴ ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് പോലീസ് മൈതാനിയില്‍ വന്‍തോതില്‍ പ്ലസ്റ്റിക് കത്തിക്കുന്ന ദൃശ്യമടക്കം 9446 700 800 ഈ നമ്ബറില്‍ പരാതി ലഭിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌ക്വാഡ് പരിശോധന നടത്തുകയും. തുടര്‍ന്ന് പോലീസിന് പിഴ ചുമത്തുകയും ചെയ്യ്തു. മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന എന്നിവ സംബന്ധിച്ചുള്ള പരാതികള്‍ 9446 700 800 എന്ന നമ്ബറിലേക്ക് വാട്സ്‌ആപ്പ് ചെയ്യാം.

Post a Comment

Previous Post Next Post