കണ്ണൂർ: പയ്യന്നൂർ നിയമസഭ മണ്ഡലത്തിലെ 18ാം നമ്ബർ ബൂത്തിലെ ബൂത്ത് ലെവല്‍ ഓഫിസർ അനീഷ് ജോർജ് വസതിയില്‍ അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ തൊഴില്‍ സമ്മർദമുണ്ടായിട്ടില്ലെന്നും അദ്ദേഹം നല്ല രീതിയില്‍ ജോലി ചെയ്യുന്നയാളാണെന്നും ജില്ല കലക്ടർ അരുണ്‍ കെ.
വിജയൻ. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അനീഷിന്റെ കുടുംബത്തിന് എല്ലാ നഷ്ടപരിഹാരവും ലഭ്യമാക്കുമെന്നും കലക്ടർ അറിയിച്ചു.'തൊഴില്‍ സമ്മർദമുണ്ടായതായി അനീഷ് അറിയിച്ചിട്ടില്ല. 1065 ഫോറങ്ങള്‍ വിതരണം ചെയ്യാൻ അദ്ദേഹത്തെ ഏല്‍പിച്ചിരുന്നു. ഇതില്‍ 50 ഫോറങ്ങള്‍ മാത്രമേ വിതരണം ചെയ്യാൻ ബാക്കിയുള്ളൂ. മറ്റുള്ളവ കൃത്യമായി വിതരണം ചെയ്തിട്ടുണ്ട്. സഹായം ആവശ്യമുണ്ടോയെന്ന് ചോദിച്ച സൂപ്പർവൈസറോട് ആവശ്യമില്ലെന്നും താൻതന്നെ പൂർത്തിയാക്കുമെന്നുമാണ് അനീഷ് അറിയിച്ചത്. പൊലീസ് പരിശോധനയിലും സംശയകരമായ പരിക്കുകളോ ആത്മഹത്യ കുറിപ്പോ കണ്ടെത്തിയിട്ടില്ല' -റിപ്പോർട്ടില്‍ പറയുന്നു.
Post a Comment