കൈയില്‍ എത്തുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെൻഷൻ വിതരണം വ്യാഴാഴ്ച മുതല്‍

തിരുവനന്തപുരം:  സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെൻഷൻ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.
3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെൻഷൻ കുടിശ്ശിക പൂർണമായും തീർത്തു.
ഇതിനായി 1864 കോടി രൂപ ഒക്ടോബർ 31ന് ധനവകുപ്പ് അനുവദിച്ചിരുന്നു. 63,77,935 പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. കഴിഞ്ഞ മാർച്ച്‌ മുതല്‍ അതത് മാസം പെൻഷൻ വിതരണം ചെയ്യുന്നുണ്ട്. ഒരുമാസത്തെ ക്ഷേമ പെൻഷൻ നല്‍കാൻ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വർധിച്ചതിനാല്‍ 1050 കോടി രൂപ വേണം.

Post a Comment

Previous Post Next Post