പഞ്ചായത്ത് മെംബറുടെ ശമ്ബളം എത്രയാണെന്ന് അറിയാമോ ? തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള പ്രതിഫലം അറിയാം.

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് ആയാല്‍ മിക്കവർക്കുമുള്ള സംശയമാണ് പഞ്ചായത്ത് മെംബര്‍മാരുടെ ശമ്ബളം എത്രയാണെന്ന് ?ശമ്ബളത്തിനു പകരം ഓണറേറിയം എന്നാണ് തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള പ്രതിഫലത്തെ വിശേഷിപ്പിക്കുന്നത്. 

തദ്ദേശസ്ഥാപനങ്ങളിലെ ഉയര്‍ന്ന ഓണറേറിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനാണ്.
ജില്ലാ പഞ്ചായത്ത്പ്രസിഡന്റ്: 16,800
വൈസ് പ്രസിഡന്റ്: 14,200
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍: 10,400
ജില്ലാ പഞ്ചായത്ത് അംഗം: 9,800

കോര്‍പറേഷന്‍
മേയർ: 15,800
ഡെപ്യൂട്ടി മേയർ: 13,200
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാൻ: 9,400
കൗണ്‍സിലര്‍ : 8,200
ചെയര്‍മാന്‍: 15,600
വൈസ് ചെയര്‍മാന്‍: 13,000
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍: 9,800
നഗരസഭ കൗണ്‍സിലര്‍: 8,600

ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ്: 15,600
വൈസ് പ്രസിഡന്റ്: 13,000
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍: 9,800
ബ്ലോക്ക് പഞ്ചായത്ത് അംഗം: 8,600

ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ്: 14,200
വൈസ് പ്രസിഡന്റ്: 11,600
സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍: 9,200
പഞ്ചായത്ത് അംഗം: 8,000

ബത്തയുടെ കാര്യം

പ്രതിമാസ ഓണറേറിയത്തിനു പുറമേ തദ്ദേശസ്ഥാപനങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് അംഗങ്ങള്‍ക്ക് ബത്തയുമുണ്ട്. സ്ഥാപന അധ്യക്ഷൻ, ഉപാധ്യക്ഷൻ, സ്ഥിരം സമിതി അധ്യക്ഷൻ എന്നിവര്‍ക്ക് 250 രൂപയാണ് ബത്ത.
പ്രതിമാസം പരമാവധി 1250 രൂപ ഈയിനത്തില്‍ കൈപ്പറ്റാം. സാധാ അംഗങ്ങള്‍ക്ക് യോഗത്തിന് 200 രൂപയാണ് , ഇവരുടെ പരമാവധി പ്രതിമാസ ബത്ത 1000 രൂപയും.

Post a Comment

Previous Post Next Post