നിങ്ങള്‍ ഉടൻ വിമാന യാത്ര നടത്താൻ പദ്ധതിയിടുന്നവരാണോ? വിമനത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് പവർ ബാങ്കുകളുമായി ബന്ധപ്പെട്ടവ.2025 ഒക്ടോബർ 1 മുതല്‍, വിമാനത്തിനുള്ളില്‍ പവർ ബാങ്കുകള്‍ ഉപയോഗിക്കുന്നതും ചാർജ് ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻസ്. അതേസമയം, 100Wh-ന് താഴെയുള്ള ഒരു പവർ ബാങ്ക് യാത്രക്കാർക്ക് കൈവശം വെക്കാവുന്നതാണ്. എന്നാല്‍, ഇത് ഓവർഹെഡ് ബിന്നില്‍ വയ്ക്കാൻ സാധിക്കില്ല. സീറ്റിനടിയിലോ സീറ്റ് പോക്കറ്റിലോ സൂക്ഷിക്കണം. എമിറേറ്റിനെ കൂടാതെ, എത്തിഹാദ്, ഫ്ലൈദുബൈ, എയർ അറേബ്യ തുടങ്ങിയ കമ്ബനികളെല്ലാം വിമാനത്തിലെ പവർബാങ്ക് ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
*വിമാനത്തില്‍ അനുവദിക്കാവുന്നവ*
1) 100Wh-ന് താഴെയുള്ള പവർ ബാങ്കുകള്‍ – ഹാൻഡ് ലഗേജില്‍ അനുവദിക്കും.
2) 100–160Wh – എയർലൈനിന്റെ മുൻകൂർ അനുമതി ആവശ്യമായേക്കാം.
3) 160Wh-ന് മുകളില്‍ – യാത്രാ വിമാനങ്ങളില്‍ അനുവദനീയമല്ല.
വിമാനത്തില്‍ പവർ ബാങ്ക് ഉപയോഗിക്കുന്നതും ചാർജ് ചെയ്യുന്നതും എല്ലാ എയർലൈനുകളും നിരോധിച്ചിരിക്കുന്നു.
*നിലവില്‍ പ്രവർത്തനം എങ്ങനെ?*
വിമാനത്തിലെ പവർ ഔട്ട്ലെറ്റുകള്‍ ഉപയോഗിക്കുക
എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈദുബൈ തുടങ്ങിയ കമ്ബനികളുടെ മിക്ക വിമാനങ്ങളിലും ഓരോ സീറ്റിലും യുഎസ്ബി പോർട്ടുകളോ പവർ സോക്കറ്റുകളോ ഉണ്ട്. നിങ്ങളുടെ സ്വന്തം ഫാസ്റ്റ്-ചാർജിംഗ് കേബിള്‍ കൊണ്ടുവരുന്നതായിരിക്കും നല്ലത്. കാരണം പഴയ വിമാനങ്ങളില്‍ ചാർജിംഗ് പതുക്കെ ആയിരിക്കും. അതിനല്‍, സ്വന്തം കേബിള്‍ ഉപയോഗിക്കുന്നത് പരമാവധി കാര്യക്ഷമത ഉറപ്പാക്കും.
*ടേക്ക്ഓഫിന് മുമ്ബ് ചാർജ് ചെയ്യുക*
ബോർഡിംഗിന് മുമ്ബ് തന്നെ നിങ്ങളുടെ ഉപകരണങ്ങള്‍ പൂർണമായി ചാർജ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. വീട്ടില്‍, ഹോട്ടലില്‍, അല്ലെങ്കില്‍ എയർപോർട്ട് ലോഞ്ചുകളില്‍ ലഭ്യമായ ഔട്ട്ലെറ്റുകള്‍ ഉപയോഗിച്ച് ഫോണ്‍, ലാപ്ടോപ്പ്, ഇയർബഡ്സ് എന്നിവ ചാർജ് ചെയ്യുക.
*യാത്രാസമയത്ത് ചാർജ് നിലനിർത്തുക*
ഫോണ്‍ എയർപ്ലെയിൻ മോഡിലേക്ക് മാറ്റുക, ലോ പവർ മോഡ് ഓണാക്കുക, സ്ക്രീൻ ബ്രൈറ്റ്നസ് കുറയ്ക്കുക. യാത്രയ്ക്ക് മുമ്ബ് സിനിമകളോ പ്ലേലിസ്റ്റുകളോ ഡൗണ്‍ലോഡ് ചെയ്യുക, വിമാനത്തില്‍ സ്ട്രീമിംഗ് ഒഴിവാക്കുക. ഈ ചെറിയ ശീലങ്ങള്‍ നിങ്ങളുടെ ബാറ്ററി ലൈഫ് ഇരട്ടിയാക്കും.
യാത്രക്കാർക്കുള്ള ചാർജിംഗ് ബദലുകള്‍
*നിങ്ങളുടെ ഉപകരണങ്ങള്‍ വിമാനത്തില്‍ പവർ ബാങ്കിനെ ആശ്രയിക്കാതെ തന്നെ ചാർജ് ചെയ്ത് സൂക്ഷിക്കാൻ കൂടുതല്‍ സുരക്ഷിതവും മികച്ചതുമായ മാർഗങ്ങള്‍ ഉണ്ട്.*
1) GaN വാള്‍ ചാർജറുകള്‍
ചെറുതും വേഗതയേറിയതും കാര്യക്ഷമവുമായ ഒന്നാണ് ഗാലിയം നൈട്രൈഡ് (GaN) ചാർജറുകള്‍. ഒരൊറ്റ ഔട്ട്ലെറ്റില്‍ നിന്ന് ഒന്നിലധികം ഉപകരണങ്ങള്‍ ചാർജ് ചെയ്യാൻ ഇവയ്ക്ക് കഴിയും. 65W അല്ലെങ്കില്‍ 100W ഔട്ട്പുട്ടുള്ള മോഡലുകള്‍, എയർപോർട്ടുകളിലും, കഫേകളിലും, ഹോട്ടലുകളിലുമെല്ലാം ഉപയോഗിക്കാൻ അനുയോജ്യമായവയാണ്.
2) യുഎസ്ബി പോർട്ടുകളുള്ള ട്രാവല്‍ അഡാപ്റ്ററുകള്‍
വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്ബോള്‍ യുഎസ്ബി-എ, യുഎസ്ബി-സി പോർട്ടുകളുള്ള ഒരു യൂണിവേഴ്സല്‍ അഡാപ്റ്റർ കൈവശം വക്കുന്നത് നല്ലതാണ്. വേഗത്തിലുള്ള ചാർജിംഗിനായി പവർ ഡെലിവറി (പിഡി) പിന്തുണയ്ക്കുന്നവ തിരഞ്ഞെടുക്കുക. ഇത് എപ്പോഴും ഹാൻഡ് ലഗേജില്‍ സൂക്ഷിക്കുക, ഇത് പലപ്പോഴും ആവശ്യമായി വന്നേക്കാം.
3) കൂടുതല്‍ ബാറ്ററി ലൈഫുള്ള ഉപകരണങ്ങള്‍
നിങ്ങളുടെ ഫോണോ ടാബ്ലെറ്റോ അപ്ഗ്രേഡ് ചെയ്യാൻ പദ്ധതിയിടുകയാണെങ്കില്‍, കൂടുതല്‍ നേരം നിലനില്‍ക്കുന്ന ബാറ്ററിയുള്ള മോഡലുകള്‍ തിരഞ്ഞെടുക്കുക. പല ഉപകരണങ്ങളും ഇപ്പോള്‍ ഒന്നര ദിവസത്തിലധികം ഒറ്റ ചാർജില്‍ പ്രവർത്തിക്കും. ഇത് വിമാനത്തില്‍ ചാർജിംഗിന്റെ ആവശ്യം പൂർണമായും ഒഴിവാക്കുന്നു.
Post a Comment