താണയില്‍ ലോറിയിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു


കണ്ണൂർ: കണ്ണൂർ നഗരത്തിലെ താണയില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ മധ്യവയസ്ക്കൻ മരിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷം നടന്ന അപകടത്തില്‍ സ്കൂട്ടർ യാത്രക്കാരനായ ചൊവ്വ സ്വദേശി കൃസ്ത്യൻ ബേസില്‍ ബാബു (60)മാണ് മരിച്ചത്.ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ച ലോറി റോഡില്‍ വീണപ്പോള്‍ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു ബേസില്‍ ബാബു തല്‍ക്ഷണം മരിച്ചു. കണ്ണൂർ ടൗണ്‍ പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post