ഡല്‍ഹി: ആറ് മാസത്തിനുള്ളില്‍ ഇന്ത്യയിലെ ഇലക്‌ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ ഇന്ധന വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനായി പ്രതിവര്‍ഷം 22 ലക്ഷം കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇത് രാജ്യത്തിന് സാമ്ബത്തിക ബാധ്യതയാണ്. അതിനാല്‍ രാജ്യത്തിന്റെ പുരോഗതിയ്ക്കായി ക്ലീന്‍ എനര്‍ജിയിലേക്ക് മാറുന്നതാണ് ഉചിതമെന്നും മന്ത്രി പറഞ്ഞു.
അടുത്ത നാലോ ആറോ മാസത്തിനുള്ളില്‍ ഇലക്‌ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഓട്ടോമൊബൈല്‍ വ്യവസായത്തെ ലോകത്തില്‍ ഒന്നാമത് എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഇരുപതാമത് എഫ്‌ഐസിസിഐ ഉന്നത വിദ്യാഭ്യാസ ഉച്ചകോടി 2025നെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
"ഞാന്‍ ഗതാഗത മന്ത്രിയായി ചുമതലയേറ്റപ്പോള്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വരുമാനം 14 ലക്ഷം കോടി രൂപയിലായിരുന്നു. എന്നാല്‍ ഇപ്പോഴത് 22 ലക്ഷം കോടിയിലേക്ക് ഉയര്‍ന്നു. നിലവില്‍ യുഎസ് ഓട്ടോമൊബൈല്‍ മേഖലയുടെ വരുമാനം 78 ലക്ഷം കോടിയാണ്. തൊട്ടുപിന്നില്‍ 47 ലക്ഷം കോടിയുമായി ചൈനയാണ്. അതിന് പിന്നിലുള്ളത് ഇന്ത്യയാണ്," നിതിന്‍ ഗഡ്കരി പറഞ്ഞു.
Post a Comment