രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; 20 വര്‍ഷത്തിന് ശേഷം യുവാവ് പിടിയില്‍


കണ്ണൂർ: രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് 20 വർഷത്തിന് ശേഷം പിടിയില്‍.ചറുവത്തൂർ കെഎംകെ തീയേറ്ററിന് സമീപം രാഗി മന്ദിരം ഹൗസില്‍ എംപി രാകേഷ് (40) ആണ് കണ്ണൂർ ടൗണ്‍ പൊലീസിന്റെ പിടിയിലായത്.
2005ല്‍ കണ്ണൂർ ടൗണ്‍ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. രാകേഷും കൂട്ടാളിയും ചേർന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മൈസൂർ, ചെന്നൈ എന്നിവിടങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും രാകേഷ് ജാമ്യത്തിലിറങ്ങി മുങ്ങി. അതിനുശേഷം ഇയാളെക്കുറിച്ച്‌ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പോണ്ടിച്ചേരി കോട്ടക്കുപ്പത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post