കണ്ണൂർ : പഴയങ്ങാടിയില്‍ ലഹരി ഗുളികളുമായി ഒരാള്‍ പിടിയില്‍. പുതിയങ്ങാടി സ്വദേശി ഫിറാഷാണ് പിടിയിലായത്. നിട്രോസുൻ, ട്രമഡോള്‍ എന്നീ ഗുളികകളാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.സ്കൂള്‍ കുട്ടികള്‍ കേന്ദ്രീകരിച്ച് സോഷ്യല്‍ മീഡിയ വഴിയാണ് ഇയാള്‍ വില്പന നടത്തിയതെന്ന് എക്സൈസ് പറയുന്നു. ഡോക്ടർമാരുടെ മരുന്നു കുറിപ്പ് കൃത്രിമമായി ചമച്ചാണ് ഗുളികകള്‍ എത്തിക്കുന്നത്. പാപ്പിനിശ്ശേരി എക്സൈസിനെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ പരിശോധനയിലാണ് ഗുളികകള്‍ കണ്ടെത്തിയത്.
പരിശോധനയില്‍ മരുന്ന് കുറിപ്പും ലഹരി ഗുളികകളും; കണ്ണൂര്‍ പഴയങ്ങാടിയില്‍ യുവാവ് അറസ്റ്റില്‍
Alakode News
0
Post a Comment