ചെറുപുഴയില്‍ മധ്യവയസ്കയെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി



ചെറുപുഴ: ചെറുപുഴയില്‍ മധ്യവയസ്കയെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടത്തടത്തെ റോസ്‍ലിയുടെ മൃതദേഹമാണ് സമീപവാസിയുടെ കൃഷിയിടത്തില്‍ കണ്ടെത്തിയത്.

മൃതദേഹം ജീർണിച്ച നിലയിലാണ്. ഹോം നഴ്സായി ജോലി ചെയ്യുന്ന റോസ്‍ലി വീട്ടില്‍ തനിച്ചാണ് താമസം. ഫോണില്‍ കിട്ടാത്തതിനെ തുടർന്ന് മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് സമീപത്തെ പറമ്ബില്‍ മൃതദേഹം കണ്ടത്. ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് നിഗമനം. ചെറുപുഴ പൊലീസ് അന്വേഷണം തുടങ്ങി

Post a Comment

Previous Post Next Post