ശ്രീനഗർ: സൈനിക വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് സൈനികർക്ക് വീരമ്യത്യു. ജമ്മു കാശ്‌മീരിലെ റംബാൻ ജില്ലയില്‍ ബട്ടെറി കാശ്‌മയ്ക്ക് സമീപം രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്.
ശിപോയിമാരായ അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹദൂർ എന്നിവരാണ് മരിച്ചത്. 700 അടി താഴ്‌ചയുള്ള കൊക്കയിലേയ്ക്കാണ് വാഹനം പതിച്ചത്.
ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. വാഹനം പൂർണമായി തകർന്നു. സൈനികരുടെ മൃതദേഹങ്ങള്‍ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ത്യൻ സൈന്യം, ജമ്മു കാശ്‌മീർ പൊലീസ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോണ്‍സ് ഫോഴ്സ് എന്നിവ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
Post a Comment