ഗൂഗിള്‍ പേ, ഫോണ്‍ പേ ഉപഭോക്തക്കള്‍ക്കൊരു സന്തോഷ വാർത്ത. ജൂണ്‍ 16 മുതല്‍ യുപിഐ പേയ്മെൻ്റില്‍ ഒരു പ്രധാന മാറ്റത്തിനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
യുപിഐ സേവനം വേഗത്തിലും മികച്ചതുമാക്കുന്നതിനായി നാഷണല്‍ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുതിയ മാറ്റങ്ങള്‍ മുന്നോട്ട് വെക്കുന്നത്. ഇതിൻ്റെ ഭാഗമായി മുൻപ് യുപിഐ സേവനങ്ങള്‍ക്കായി 30 സെക്കൻഡ് സമയമാണ് എടുത്തിരുന്നതെങ്കില്‍ ഇപ്പോഴത് 15 സെക്കൻഡായി കുറയും. ഇടപാട് പരിശോധിക്കുന്നതിനും പേയ്‌മെന്റുകള്‍ സ്ഥിരീകരിക്കുന്നതിനും പേയ്മെൻ്റ് ചെയ്യുന്നതിനുമുള്ള സമയമാണിത്. ഏപ്രില്‍ 26 ന് പുറത്തിറക്കിയ സർക്കുലറില്‍, എല്ലാ ബാങ്കുകളോടും പേയ്‌മെന്റ് ആപ്പുകളോടും പുതിയ പ്രോസസ്സിംഗ് നിയമങ്ങള്‍ നടപ്പിലാക്കാൻ എൻപിസിഐ നിർദ്ദേശിച്ചിട്ടുണ്ട്.
പേയ്‌മെന്റ് വെറും 15 സെക്കൻഡില്‍
ഈ മാറ്റത്തിന് ശേഷം, ഇടപാട് പരിശോധിക്കുന്നതിനും ഇടപാട് റിവേഴ്‌സല്‍ ചെയ്യുന്നതിനും 10 സെക്കൻഡും ഐഡി സ്ഥിരീകരിക്കുന്നതിന് 10 സെക്കൻഡുമായി മാറിയിട്ടുണ്ട്. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമെന്ന നിലയില്‍ യുപിഐയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയാണ് ഈ മാറ്റങ്ങള്‍ക്ക് കാരണം. അധികം താമസിക്കാതെ തന്നെ പുതിയ മാറ്റങ്ങള്‍ നടപ്പാകും. ഏകദേശം 25 ലക്ഷം കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാടുകളാണ് യുപിഐ വഴി നടപ്പാക്കുന്നത്.
യുപിഐ ഇടുപാടുകളിലെ പ്രശ്നം
യുപിഐ ഇടുപാടുകളിലെ പ്രശ്നം
മാർച്ച് 26, ഏപ്രില്‍ 1, ഏപ്രില്‍ 12 തീയ്യതികളില്‍ യുപിഐ പേയ്മെൻ്റം സംവിധാനങ്ങള്‍ തടസപ്പെട്ടിരുന്നു. നിരവധി ഇടപാടുകള്‍ നടക്കാതെയും കൂടി വന്നതോടെ ഉപഭോക്താക്കളും പരിഭ്രാന്തരായി. ഇതിൻ്റെ പിന്നില്‍ ഇടപാടുകളിലുണ്ടായ ഉയർന്ന ലോഡാണെന്ന് കണ്ടെത്തി. ഇത് സിസ്റ്റത്തില്‍ സമ്മർദ്ദം വർദ്ധിപ്പിക്കുകയും പ്രോസസ്സിംഗ് മന്ദഗതിയിലാക്കുകയും ചെയ്തെന്നാണ് കണ്ടെത്തല്‍.
Post a Comment