ദുബായ്: അപരാജിതരായി ഫൈനലില്‍ എത്തി മൂന്നാം തവണ ചാന്പ്യൻസ് ട്രോഫി ഉയർത്താൻ രോഹിത് ശർമയുടെ നീലപ്പടയും മികച്ച ഫോമിലുള്ള മിച്ചല്‍ സാന്‍റനറുടെ ന്യൂസിലൻഡും ഇന്ന് നേർക്കുനേർ പോരാടുന്പോള്‍ ആരാകും ചാന്പ്യൻ..?
ആരാധകരുടെ ചങ്കിടിപ്പിന് ഇന്ന് ദുബായ് ഇന്‍റർനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന മത്സരം ഉത്തരം നല്‍കും.
ബാറ്റർമാരും സ്പിന്നർമാരും തമ്മിലുള്ള പോരാട്ടമാകും നടക്കുക. മിച്ചല്‍ സാന്‍റനറുടെയും വരുണ്‍ ചക്രവർത്തിയുടെയും പ്രകടനം ഇരുടീമിനും നിർണായകമാകും. അതേസമയം പരിക്കേറ്റ പേസർ മാറ്റ് ഹെൻറി ഇന്ന് കളിച്ചേക്കില്ല. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്കെതിരേ അഞ്ച് വിക്കറ്റ് നേടിയ ഹെൻറിയുടെ അഭാവം കിവികള്‍ക്ക് വലിയ തിരിച്ചടിയാകും.
കഴിഞ്ഞ 15 വർഷം കരുത്തരായി ഐസിസി ടൂർണമെന്‍റുകളില്‍ മുന്നേറ്റംനടത്തുന്ന ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ചാന്പ്യൻസ് ട്രോഫി ഫൈനലാണിത്. എല്ലാ മത്സരങ്ങളും ഒരേ സ്റ്റേഡിയത്തില്‍ കളിച്ച ഇന്ത്യക്ക് പിച്ചിന്‍റെ ആനുകൂല്യമുണ്ട്.
Post a Comment