ഇന്ത്യന്‍ സിനിമയുടെ രാജാവായി എമ്പുരാൻ; ഇത് തകര്‍ക്കാന്‍ പറ്റാത്ത ബുക്കിംഗ് റെക്കോര്‍ഡ്


എമ്ബുരാനെ കാണാൻ ആരാധകർ കാത്തിരിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചു കാണില്ല. അഡ്വാൻസ് ബുക്കിംഗ് തുടങ്ങി നിമിഷ നേരം കൊണ്ടാണ് തിയേറ്ററുകള്‍ ഫുള്ളായത്.

ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോ നിലച്ചുപോയ അവസ്ഥ വരെ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മണിക്കൂറില്‍ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകളുടെ ബുക്കിംഗ് നടക്കുന്നത്. 93.50 k ടിക്കറ്റുകളാണ് ഒരു മണിക്കൂറില്‍ എമ്ബുരാന്റേതായി വിറ്റിരിക്കുന്നത്. സകല കളക്‌ഷൻ റെക്കോർഡുകളും എമ്ബുരാൻ തകർത്തെറിയുമെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.
ഷാരൂഖ് ഖാൻ നായകനായ ജവാനായിരുന്നു ഇതിന് മുന്നേ ആദ്യ ദിന അഡ്വാൻസ് ബുക്കിങ്ങില്‍ മുന്നിട്ടു നിന്നിരുന്നത് . 85000 ടിക്കറ്റുകളാണ് ജവാൻ വിറ്റിരുന്നത്. രണ്ടാം സ്ഥാനം വിജയ് ചിത്രം ലിയോയ്ക്കായിരുന്നു. റിപ്പോർട്ടുകള്‍ പ്രകാരം 82000ത്തില്‍ കൂടുതല്‍ ടിക്കറ്റുകളാണ് വിറ്റിരുന്നത്. തൊട്ട് താഴെ കഴിഞ്ഞ വർഷം റിലീസ് ചെയ്ത പുഷ്പ 2 ആണ്. 80000ത്തോളം ടിക്കറ്റുകളാണ് പുഷ്പ വിറ്റത്. ഒരു മണിക്കൂറിലാണ് ഈ റെക്കോർഡുകള്‍ എല്ലാം എമ്ബുരാൻ തകർത്തെറിഞ്ഞത്.
ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണാൻ താല്പര്യം പ്രകടിപ്പിച്ച സിനിമയും എമ്ബുരാൻ ആയിരുന്നു. അതേസമയം വിദേശ രാജ്യങ്ങളിലെ എമ്ബുരാന്റെ അഡ്വാൻസ് ബുക്കിംഗ് ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു. ഓവർസീസില്‍ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്ബുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്ബുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.
വമ്ബൻ സിനിമാ നിർമ്മാണ വിതരണ കമ്ബനിയായ ഹോംബാലേ ഫിലിംസ് ആണ് ചിത്രത്തിന്‍റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ദില്‍ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്ബോള്‍, അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്.

Post a Comment

Previous Post Next Post