കണ്ണൂരില്‍ ബംഗാള്‍ സ്വദേശിയെ കുത്തിക്കൊന്നു. മൊറാഴ കൂളിച്ചാലില്‍ താമസിക്കുന്ന ഇസ്മായിലാണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന ഗുഡ്ഡു എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കൊലപാതകം നടത്തിയത്.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വളപട്ടണം പൊലീസ് പ്രതിയെ പിടികൂടി.
രാത്രി എട്ടുമണിയോടെയാണ് സംഭവം നടക്കുന്നത്. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിൻ്റെ മുകള്‍ നിലയിലേക്ക് ഇസ്മായിലിനെ പ്രതി വിളിച്ച് വരുത്തിയിന് ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയതിന് ശേഷം പ്രതി ഓട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. നടത്തിയിരുന്നു.
കൊലപാതകം ശ്രദ്ധയില്‍ പെട്ടതോടുകൂടി ഇയാള്‍ കയറിയ ഓട്ടോറിക്ഷാ ഡ്രൈവറെ ബന്ധപ്പെടുകയും, കൊലപാതകം നടത്തിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നയാളാണ് ഓട്ടോയില്‍ ഉള്ളതെന്നും വിവരം നല്‍കുകയായിരുന്നു. വളപട്ടണം ഭാഗത്തേക്കാണ് ഓട്ടോ പോകുന്നത് എന്നറിഞ്ഞതോടെ വളപട്ടണം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. തളിപ്പറമ്ബ് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment