മലപ്പുറം: പെരിന്തല്‍മണ്ണ താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്‌കൂളില്‍ വിദ്യാർത്ഥി സംഘർഷം. മൂന്ന് വിദ്യാർത്ഥികള്‍ക്ക് കുത്തേറ്റു.
പത്താം ക്ലാസ് വിദ്യാർത്ഥികള്‍ക്കിടയിലാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കല്‍ കോളേജിലും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികള്‍ക്കിടയില്‍ നേരത്തേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ നടപടി നേരിട്ട വിദ്യാർത്ഥി ഇന്ന് പരീക്ഷയെഴുതാൻ സ്‌കൂളില്‍ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. നടപടി നേരിട്ട വിദ്യാർത്ഥിയാണ് മൂന്നുപേരെ കുത്തി പരിക്കേല്‍പ്പിച്ചത്.
Post a Comment