എംഡിഎംഎ നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; പ്രതി പിടിയില്‍

മലപ്പുറം: ഭക്ഷണത്തില്‍ എംഡിഎംഎ കലർത്തി നല്‍കി ലഹരിക്കടിമയാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച സംഭവത്തിലെ പ്രതി പിടിയില്‍.
വേങ്ങര ചേറൂർ സ്വദേശി അലുങ്ങല്‍ അബ്ദുല്‍ ഗഫൂർ (23) ആണ് പിടിയിലായത്.

മലപ്പുറം കോട്ടക്കലില്‍ ആണ് സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ് വശീകരിച്ചത്. പിന്നീട് പെണ്‍കുട്ടിക്കൊപ്പം പതിവായി പുറത്തുപോയ ഇയാള്‍ ഭക്ഷണത്തില്‍ എംഡിഎംഎ കലർത്തി നല്‍കുകയായിരുന്നു

2020ല്‍ പ്ലസ് വണ്‍ വിദ്യാർഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 മാർച്ച്‌ വരെ തുടർന്നെന്നാണ് പരാതി. അതിജീവിതയുടെ നഗ്നദൃശ്യം പകർത്തിയ പ്രതി പെണ്‍കുട്ടിയുടെ സ്വർണാഭരണങ്ങളും പലപ്പോഴായി തട്ടിയെടുത്തു.

ചികിത്സക്ക് പിന്നാലെ ലഹരിയില്‍ നിന്ന് മോചിതയായ ശേഷമാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോട്ടക്കല്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post