കൊല്ലത്ത് എംഡിഎംഎയുമായി പിടികൂടിയ യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച നിലയിലും ലഹരിവസ്തുക്കള്‍

കൊല്ലം: എംഡിഎംഎയുമായി പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച നിലയിലും ലഹരി കണ്ടെത്തി. അഞ്ചാലമൂട് സ്വദേശിനി അനില രവീന്ദ്രനില്‍ നിന്നാണ് വീണ്ടും എംഡിഎംഎ കണ്ടെത്തിയത്.
വൈദ്യ പരിശോധനയില്‍ 46 ഗ്രാം എംഡിഎംഎയാണ് അനിലയില്‍ നിന്ന് പിടികൂടിയത്. പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി.

യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഇവരില്‍ നിന്ന് 50 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. 2021-ല്‍ എംഡിഎംഎ കടത്തിയ കുറ്റത്തിന് തൃക്കാക്കരയില്‍ ഇവർ അറസ്റ്റിലായിരുന്നു.

Post a Comment

Previous Post Next Post