മുസ്ലിംകള്‍ക്ക് ഇത് നോമ്ബുകാലമാണ്. നോമ്ബ് അവസാനിപ്പിക്കുന്ന വൈകുന്നേര സമയം പലപ്പോഴും വാഹനാപകടങ്ങള്‍ ഉണ്ടാകാറുണ്ട്.
നിശ്ചിത സമയത്തിന് മുമ്ബായി വീട് പിടിക്കാനും വിരുന്ന് സ്ഥലത്ത് എത്താനുമുള്ള വ്യഗ്രത കാരണം വാഹനങ്ങള്‍ വേഗത വര്‍ധിപ്പിക്കുന്നതാണ് പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഓര്‍മപ്പെടുത്തലുമായി കേരള എം വി ഡി രംഗത്തെത്തിയിരിക്കുകയാണ്.
പ്രിയപ്പെട്ടവരോടൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുത്ത് കൊണ്ട് നോമ്ബ് മുറിക്കാന്‍ തന്നെയാണ് ഓരോ ദിവസവും നാം ആഗ്രഹിക്കുന്നത്. ദീര്‍ഘദൂര യാത്രകളിലും വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചുവരുമ്ബോഴും ചിലപ്പോള്‍ നാം നോമ്ബ് മുറിക്കുന്നതിന് മുന്നേ വീടെത്താന്‍ ധൃതി കൂട്ടാറുണ്ട്.
വാഹനം ഓടിക്കുമ്ബോള്‍ ഇത്തരം ധൃതി പലപ്പോഴും നമുക്ക് പ്രാര്‍ഥിക്കാനുള്ള അവസരങ്ങള്‍ തന്നെ ഇല്ലാതാക്കിയേക്കും. വൈകി എത്തുന്ന യാത്രകളില്‍ വഴിയില്‍ തന്നെ നോമ്ബ് മുറിക്കാവുന്ന രീതിയില്‍ ഒരു ചെറിയ തയ്യാറെടുപ്പ് നടത്തുന്നത് ഒരു വലിയ നന്മയാണ്. ഈ പുണ്യമാസത്തില്‍ ധൃതിയില്ലാത്ത യാത്രകള്‍ പ്രാര്‍ഥനകള്‍ക്ക് ശക്തി പകരട്ടെ. പ്രാര്‍ഥനകള്‍ക്ക് നടുവിലേക്ക് സന്തോഷത്തോടെ യാത്ര ചെയ്ത് എത്തട്ടെ.
Post a Comment