കുട്ടനാട്: ഇടിമിന്നലില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. ആലപ്പുഴ എടത്വായിലെ പുതുവല്‍വീട്ടില്‍ ശ്രീനിവാസന്‍റെ മകൻ അഖില്‍ പി.ശ്രീനിവാസൻ (29) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ശരണ്‍ എന്ന യുവാവിനും പരുക്കേറ്റിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് വീടിനടുത്തുള്ള പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
പുത്തൻവരമ്ബിനകം പാടക്ക് കളിക്കുന്നതിനിടെയാണ് അഖില്‍ ഫോണില്‍ സംസാരിച്ചത്. പെട്ടെന്നുണ്ടായ ശക്തമായ ഇടിമിന്നലില്‍ ഫോണ്‍ പൊട്ടിത്തെറിച്ചതോടെ അഖിലിന്‍റെ ചെവിയിലും തലയുടെയും നെഞ്ചിന്‍റെയും ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റു.
ഉടൻ തന്നെ വണ്ടാനം ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post a Comment