ക്യാന്‍സറാണെന്ന് കിംവദന്തികള്‍ പരത്തരുത്, മമ്മൂട്ടി ആരോഗ്യവാനാണെന്ന് അടുത്ത വൃത്തങ്ങള്‍

നടന്‍ മമ്മൂട്ടി ആരോഗ്യവാനാണെന്നും തുടര്‍ച്ചയായ ഷൂട്ടില്‍ നിന്ന് താത്കാലികമായി ഇടവേളയെടുത്ത് നില്‍ക്കുകയാണെന്നും താരത്തിന്റെ ടീം അറിയിച്ചു. റംസാന്‍ കാലമായതില്‍ വ്രതത്തിന് വേണ്ടി താരം ഇടവേളയെടുത്തതാണെന്നും ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലെന്നുമാണ് അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി താരത്തിന് ക്യാന്‍സറാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

മമ്മൂട്ടി സര്‍ജറിക്ക് വിധേയനായെന്നും കീമോ ചെയ്ത് വിശ്രമത്തിലാണെന്നുമാണ് ചിലര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഇതിനെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് മമ്മൂട്ടിയുടെ ടീം രംഗത്തെത്തിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇടവേളക്ക് ശേഷം മമ്മൂട്ടി തന്റെ അടുത്ത ചിത്രങ്ങളുടെ തിരക്കുകളിലേക്ക് കടക്കുമെന്നാണ് വിവരം.
നിലവില്‍ ചെന്നൈയില്‍ ദുല്‍ഖറിന്റെ വസതിയിലാണ് മമ്മൂട്ടി വിശ്രമിക്കുന്നത്. മഹേഷ് നാരായണന്‍- മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രത്തിന്റെ ദല്‍ഹി ഷെഡ്യൂളിന് ശേഷമാണ് താരം റെസ്‌റ്റെടുക്കുന്നത്. കളങ്കാവലിന്റെ ചിത്രീകരണത്തിന് ശേഷം നേരെ മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുകയായിരുന്നു മമ്മൂട്ടി. ശ്രീലങ്ക, ദല്‍ഹി എന്നിവടങ്ങളിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളുകള്‍.
രണ്ടാഴ്ചത്തെ വിശ്രമത്തിന് ശേഷം ബസൂക്കയുടെ പ്രൊമോഷനായി താരം വീണ്ടും തിരക്കുകളിലേക്ക് കടക്കുമെന്നാണ് വിവരം. മാര്‍ച്ച് 26ന് ദുബായില്‍ വെച്ച് ബസൂക്കയുടെ ട്രെയ്‌ലര്‍ ലോഞ്ച് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം ഗെയിം ത്രില്ലര്‍ ഴോണറിലാണ്  ഒരുങ്ങുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ലുക്ക് വലിയ ചര്‍ച്ചയായിരുന്നു.

Post a Comment

Previous Post Next Post