ഇന്ന് സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ചെറിയ പെരുന്നാൾ; ആശംസകൾ


ഇന്ന് സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ചെറിയ പെരുന്നാള്‍. രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ ഈദ് ഗാഹ് നടക്കും.

പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. പാളയം മുസ്ലിം ജമാ അത്ത് സംഘടിപ്പിക്കുന്ന ഈദ് ഗാഹ് രാവിലെ 7.30-ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഈദ് ഗാഹിന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി നേതൃത്വം നല്‍കും.
പെരുന്നാള്‍ ഉറപ്പിച്ചതോടെ ഇന്നെല രാത്രി തന്നെ എല്ലായിടത്തും ഫിത്തര്‍ സക്കാത്ത് വിതരണം നടന്നിരുന്നു. പെരുന്നാള്‍ ദിവസം ആരും പട്ടിണികിടക്കരുതെന്ന ലക്ഷ്യത്തിലാണ് ഫിത്തര്‍ സക്കാത്ത് വിതരണം. പൊന്നാനി, കാപ്പാട്, താനൂര്‍ കടപ്പുറം എന്നിവിടങ്ങളില്‍ മാസപ്പിറവി കണ്ടതോടെയാണ് റമദാന്‍ വ്രതത്തിന് പര്യവസാനമായത്.

Post a Comment

Previous Post Next Post