ഒമാനില്‍നിന്ന് ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബം അപകടത്തില്‍പെട്ടു; കുട്ടികള്‍ ഉള്‍പ്പെടെ 3 മരണം


മസ്കറ്റ്: ഒമാനില്‍നിന്ന് സൗദിയിലേക്ക് ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബം അപകടത്തില്‍പെട്ട് കുട്ടികള്‍ അടക്കം മൂന്നുപേർ മരിച്ചു.
രിസാല സ്റ്റഡി സർക്കിള്‍ (ആർഎസ്സി) ഒമാൻ നാഷണല്‍ സെക്രട്ടറി ശിഹാബ് കാപ്പാടിന്റെ ഭാര്യ ഷഹല(30), മകള്‍ ആലിയ (ഏഴ്), മിസ്ഹബ് കൂത്തുപറമ്ബിന്റെ മകൻ ദക്വാൻ (ആറ്) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ സൗദിയിലെ ബത്തയില്‍വെച്ചാണ് അപകടം. പരിക്കേറ്റ, മിസ്ഹബിന്റെ ഭാര്യയും മക്കളും സൗദിയിലെ കുഫൂഫ് കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

Previous Post Next Post