കണ്ണൂര്‍ വിമാനത്താവളത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 89.96 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട. ജിദ്ദയില്‍ നിന്നെത്തിയ കാസർകോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 89.96 ലക്ഷം രൂപ വിലമതിക്കുന്ന 997.9 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

സംഭവത്തില്‍ കാസർകോട് സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സ്വർണം കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി സ്വർണ കടത്ത് മാഫിയയുടെ കരിയറാണെന്നാണ് കസ്റ്റംസിൻ്റെ സംശയം.
ഈ വർഷം മാർച്ച്‌ മാസത്തില്‍ മാത്രം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇൻ്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ 16 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 34 ലക്ഷം രൂപയുടെ സിഗരറ്റ്, ഇ-സിഗരറ്റ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ 15.6 ലക്ഷം രൂപ വിലമതിക്കുന്ന 13 കിലോ കുങ്കുമപ്പൂവും 21.3 ലക്ഷം രൂപയുടെ 262 ഗ്രാം സ്വർണവും ഇതേ കാലയളവില്‍ പിടിച്ചെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post