നടുവിൽ:കുടിയാന്മല കൊക്കമുള്ളിൽ നാടൻ തോക്കും വെടിയുണ്ടകളുമായി യുവാവ് പോലീസ് പിടിയിൽ.അങ്കമാലി പൂവപ്പറമ്പ് മൂലം ഹൗസിൽ എൽദോ ഏലിയാസിനെയാണ്(38) കുടിയാന്മല സി.ഐ. എം.എൻ.ബിജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഒറ്റക്കുഴൽ തോക്കിനു പുറമെ 13 വെടിയുണ്ടകളും കസ്റ്റഡിയിൽ എടുത്തു.പോലീസിനു കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എൽദോയുടെ വീട് റെയ്ഡ് ചെയ്ത് കിടപ്പുമുറിയിൽ നിന്ന് തോക്ക് പിടികൂടുകയായിരുന്നു.
കുവൈത്തിൽ നേഴ്സായി ജോലി ചെയ്തിതിരുന്ന എൽദോ കുടിയാന്മല സ്വദേശിനിയെയാണ് വിവാഹം കഴിച്ചത്. ഇതേത്തുടർന്നാണ് കൊക്കമുള്ളിൽ വീടെടുത്ത് താമസം തുടങ്ങിയത്.പിതാവ് ഏലിയാസാണ് കൂടെയുള്ളത്.ഭാര്യ കുടിയാന്മലയിലാണ് താമസം.
കള്ളത്തോക്ക് നായാട്ടിനുപയോഗിച്ചിരുന്നതായാണ് സൂചന.തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Post a Comment