കണ്ണൂര്‍ വനിതാ ജയിലിന് മുകളിലൂടെ അജ്ഞാതർ ഡ്രോൺ പറത്തി

കണ്ണൂര്‍ വനിതാ ജയിലിന് മുകളിലൂടെ അജ്ഞാതർ ഡ്രോൺ പറത്തി. ജയിലിനകത്തെ ഓഫീസ് കെട്ടിടത്തിന് 25 മീറ്റര്‍ ഉയരത്തിലാണ് ജയില്‍സുരക്ഷയ്ക്ക് ഭീഷണിയായി ഡ്രോണ്‍ പറത്തിയത്. 2 തവണ കെട്ടിടം വലംവെച്ചാണ് ഡ്രോണ്‍ അപ്രത്യക്ഷമായത്. ജയില്‍ ജീവനക്കാരാണ് സൂപ്രണ്ടിനെ ഇക്കാര്യം വിളിച്ചറിയിച്ചത്. തുടര്‍ന്ന് സൂപ്രണ്ട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. ഡ്രോണ്‍ പറത്തിയത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post