റോഡിന് അപ്പുറത്ത് കെട്ടിയ പശുവിനെ കൊണ്ടു വരുന്നതിനിടെ് അപകടം; കണ്ണൂരില്‍ റോഡു മുറിച്ചു കടക്കവെ സ്വകാര്യ ബസിടിച്ചു പരുക്കേറ്റ വയോധിക മരിച്ചു


കണ്ണൂര്‍ :കണ്ണൂര്‍ - കൂത്തുപറമ്ബ് റോഡില്‍ സ്ഥിരം അപകടം നടക്കുന്ന പനോന്നേരിയില്‍ വാഹനാപകടത്തില്‍ കഴിഞ്ഞദിവസം ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു.
പനോന്നേരി സ്വദേശിനി ചന്ദ്രോത്ത് സരോജിനി ( 75 ) യാണ് മരിച്ചത്. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നു. തിങ്കളാഴ്ച വൈകിട്ട് 5 .30 ന്പനോ ന്നേരിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് ബസ് ഇടിച്ചത്. കണ്ണൂരില്‍ നിന്ന് കൂത്തുപറമ്ബിലേക്ക് പോകുന്ന സ്വകാര്യ ബസാണ് ഇടിച്ചത് സരോജിനി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റോഡിന് അപ്പുറത്ത് കെട്ടിയ പശുവിനെ കൊണ്ടു വരുന്നതിനിടെയാണ് അപകടം. സ്ഥിരം അപകടം നടക്കുന്ന സ്ഥലത്താണ് വീണ്ടും അപകടം നടന്നത്. കഴിഞ്ഞ ആഴ്ചയും പനോന്നേരിയിലെ അപകട വളവില്‍ വെച്ച്‌ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Post a Comment

Previous Post Next Post