കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഒന്നാം തീയതി ശമ്ബളം: മന്ത്രി കെ.ബി.ഗണേഷ്കുമാര്‍


തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാർ ഇനി മുതല്‍ ശമ്ബളത്തിനായി കാത്തിരിക്കേണ്ടന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാര്‍.
എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്ബളം വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

ഈ മാസത്തെ ശമ്ബളം ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ അക്കൗണ്ടില്‍ എത്തും. സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്ബളം നല്‍കുക.10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നല്‍കി. മാസം തോറും 50 കോടി സർക്കാർ തുടർന്നു നല്‍കും.

ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നത്. എസ്ബിഐയില്‍ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും. പെൻഷനും കൃത്യം കൊടുക്കും. വരുമാനത്തിന്‍റെ അഞ്ചു ശതമാനം പെൻഷനായി മാറ്റി വക്കും.

രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവും. പിഎഫ് ആനുകൂല്യങ്ങളും ഉടൻ കൃത്യമായി കൊടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post