കണ്ണൂർ: കണ്ണൂർ നാറാത്ത് ടി സി ഗേറ്റില്‍ വൻ ലഹരി വേട്ട. 17 ഗ്രാമോളം എംഡിഎംഎയും രണ്ടര കിലോയിലധികം കഞ്ചാവും, അര കിലോയോളം ഹൈബ്രിഡ് കഞ്ചാവും, എല്‍ എസ് ഡി സ്റ്റാമ്ബുമാണ് എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്.
നാറാത്ത് പാമ്ബുരുത്തി റോഡിലെ മുഹമ്മദ് ഷഹീൻ യൂസഫ്, പറശ്ശിനി റോഡിലെ മുഹമ്മദ് സിജാഹ് എന്നിവരാണ് അറസ്റ്റിലായത്. ഒരു വീട് കേന്ദ്രീകരിച്ചാണ് ലഹരി ഇടപാട് നടന്നത്. കണ്ണൂർ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ സി. ഷാബുവിൻ്റെ നേതൃത്വത്തിലായിരുന്നു ലഹരി വേട്ട. റെയ്‌ഡ് നടന്ന വീട്ടില്‍ നാട്ടുകാർ തടിച്ചു കൂടിയിട്ടുണ്ടായിരുന്നു. പ്രതികളെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം പോലീസ് തടഞ്ഞു.
Post a Comment