കിണര്‍ വൃത്തിയാക്കാനിറങ്ങി, ഓക്ജിസൻ കിട്ടിയില്ല; എരുമേലിയില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം


എരുമേലി : എരുമേലിയില്‍ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം. എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്.
ആദ്യം കിണറ്റില്‍ ഇറങ്ങിയാള്‍ക്ക് ഓക്സിജൻ ലഭിക്കാതെ വന്നതോടെ, രണ്ടാമത്തെയാളും കിണറ്റിലിറങ്ങുകയായിരുന്നു. മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങള്‍ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം ഇന്നലെ പത്തനംതിട്ട ജില്ലയില റാന്നി കീക്കൊഴൂരില്‍ കിണർ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വസ്ഥത നുഭവപ്പെട്ടതിനെ തുടർന്ന് ബോധരഹിതനായ തൊഴിലാളി കിണറ്റില്‍ കുടുങ്ങി. കീകൊഴുർ പാലച്ചുവട് കാലാപ്പുറത്ത് വീട്ടില്‍ രവി(63)യാണ് കിണറില്‍ കുടുങ്ങിയത്. ഇന്ന് രാവിലെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ റാന്നി യൂണിറ്റില്‍ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് രവിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.
കടുത്ത ചൂടും കിണറ്റില്‍ ഓക്സിജൻ ലഭ്യമാവാതിരുന്ന സാഹചര്യവും മൂലമാണ് രവി ജോലിക്കിടെ കുഴഞ്ഞുവീണതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജീവിന്റെ നേതൃത്വത്തില്‍ എത്തിയ ടീം ഉടനെ തന്നെ കിണറ്റിലിറങ്ങി രവിയെ സാഹസികമായി കരയിലേക്കെത്തിച്ചു.

Post a Comment

Previous Post Next Post