വേനലില്‍ വാഴത്തോട്ടങ്ങള്‍ കരിഞ്ഞുണങ്ങുന്നു

ആലക്കോട്: വേനല്‍ കടുത്തതോടെ ചൂടില്‍ നേന്ത്ര വാഴത്തോട്ടങ്ങളിലെ വാഴകള്‍ ഉണങ്ങുന്നു. വ്യാപകമായി വാഴകള്‍ നശിക്കുന്നത് കർഷകരെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.
മലയോര മേഖലയിലെ തോട്ടങ്ങളില്‍ ആയിരക്കണക്കിനു വാഴകളാണ് നശിക്കുന്നത്. മൂപ്പെത്താത്തും പകുതി മൂപ്പെത്തിയതുമായ കുലകളാണ് ഭൂരിഭാഗവും ഒടിഞ്ഞു വീഴുന്നത്.

കന്പോളത്തില്‍ കുലകള്‍ക്ക് ന്യായമായ വില ലഭിച്ചു വരുമ്ബോഴാണ് വേനല്‍ ചൂടില്‍ വാഴകള്‍ നശിച്ചുകൊണ്ടിരിക്കുന്നത്. വേനല്‍ കാലത്ത് കുലകള്‍ക്ക് മികച്ച വില ലഭിക്കുമെന്നതിനാലാണ് പല കർഷകരും വായ്പയെടുത്തും മറ്റും നേന്ത്രവാഴക്കൃഷി നടത്തിയത്. ദിവസവും നനച്ചു കൊടുത്തിട്ടും ചൂടില്‍ വാഴകള്‍ നശിക്കുകയാണെന്ന് കർഷകർ പറയുന്നു.

മൂപ്പെത്തിയ കുലകളുള്ള വാഴകള്‍ ഒടിഞ്ഞു വീഴുന്പോള്‍ ഇവ കന്പോളത്തിലെത്തിച്ചാലും വില ലഭിക്കുന്നില്ല. കായകളുടെ അഗ്രഭാഗം വേഗത്തില്‍ പഴുക്കുന്നതിനാല്‍ ഇവ വാങ്ങാൻ വ്യാപാരികള്‍ തയാറാകുന്നുമില്ല. മൂപ്പെത്താത്ത കുലകള്‍ കറിക്കായ വിഭാഗത്തില്‍ പോലും വിറ്റഴിക്കാനാകുന്നുമില്ല. 1000 മുതല്‍ 5000 വരെ വാഴകള്‍ കൃഷി ചെയ്‌ത കർഷകർക്ക് ലക്ഷങ്ങളുടെ നഷ്‌ടമാണ് സംഭവിക്കുന്നത്.


Post a Comment

Previous Post Next Post