കണ്ണൂർ: വട്ടിപ്പുറം വെള്ളാനപ്പൊയിലില്‍ മുള്ളൻ പന്നിയുടെ ആക്രമണത്തില്‍ പ്ലസ് ടു വിദ്യാർഥിക്ക് പരുക്ക്. മാണിക്കോത്ത് വയല്‍ സ്വദേശി മുഹമ്മദ് ശാദിലിനാണ് (16) പരുക്കേറ്റത്.
പന്ത്രണ്ട് മുള്ളുകളോളം ശാദിലിന്‍റെ ദേഹത്ത് തറച്ചു കയറിയിട്ടുണ്ട്.
ചൊവ്വാഴ്ച പുലർച്ചേ അച്ഛനൊപ്പം സ്കൂട്ടറില്‍ പള്ളിയില്‍ നിന്ന് മടങ്ങുമ്ബോഴായിരുന്നു മുള്ളൻ പന്നി റോഡിനു കുറുകേ ചാടിയത്. മുള്ളുകള്‍ തറച്ചു കയറി അവശനിലയിലായ കുട്ടിയെ തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയയിലൂടെ മുള്ളുകള്‍ നീക്കാനാണ് ശ്രമം.
Post a Comment