മ്യാന്‍മറില്‍ വീണ്ടും ഭൂചലനം, 4.2 തീവ്രത രേഖപ്പെടുത്തി

പപ


ഡല്‍ഹി : ഭൂകമ്ബത്തില്‍ തകര്‍ന്നടിഞ്ഞ മ്യാന്‍മറില്‍ പുതിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തി.

നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) പ്രകാരം വെള്ളിയാഴ്ച രാത്രി 11:56 ന് (പ്രാദേശിക സമയം) മ്യാന്‍മറില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.
എന്‍സിഎസ് പ്രകാരം, ഏറ്റവും പുതിയ ഭൂചലനം തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അക്ഷാംശം 22.15 വടക്കും രേഖാംശം 95.41 കിഴക്കും ഭൂകമ്ബം രേഖപ്പെടുത്തിയതായി എന്‍സിഎസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇന്നലെ മ്യാന്‍മറിനെപിടിച്ചു കുലുക്കിയ ആദ്യ ഭൂകമ്ബങ്ങളില്‍ 150 -ലേറെപ്പേര്‍ മരിച്ചതായി സ്ഥിരീകരണമുണ്ട്. എഴുന്നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി ദൗത്യസംഘത്തെ ഉദ്ധരിച്ച്‌ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Post a Comment

Previous Post Next Post