17 കാരിയെ കടത്തിക്കൊണ്ടുപോയി പലതവണ ബലാല്‍സംഗം ചെയ്ത സംഭവം; മൂന്ന് ദിവസം പട്ടിണി കിടന്ന് കടുത്ത അലച്ചിലിനൊടുവില്‍ പ്രതിയെ സാഹസികമായി പിടികൂടി പോലീസ്

തിരുവല്ല: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17 കാരിയെ കടത്തിക്കൊണ്ടുപോയി ഒന്നിലധികം തവണ ബലാല്‍സംഗത്തിനിരയാക്കി നാടുവിട്ട പ്രതിയെ പിടികൂടിയത് ഡല്‍ഹിയില്‍ നിന്നും.

മൂന്നുദിവസത്തെ കടുത്ത അലച്ചിലിനൊടുവിലാണ് തിരുവല്ല പൊലീസ് പ്രതിയെ പിടികൂടിയത്. കോട്ടയം മണിമല വെള്ളാവൂർ ഏറത്തു വടക്കേക്കര തോട്ടപ്പള്ളി കോളനി കഴുന്നാടിയില്‍ താഴെ വീട്ടില്‍ സുബിൻ എന്ന 23 കാരനായ കാളിദാസിനെ പട്ടിണി കിടിന്നും വളരെ കഷ്ടപ്പെട്ട് സാഹസികമായാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് ഇൻസ്‌പെക്ടർ ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. എസ് എച്ച്‌ ഓ എസ് സന്തോഷ് തുടർ നടപടികള്‍ സ്വീകരിച്ചു. എസ് ഐ അജി ജോസ്, എ എസ് ഐ ജയകുമാർ, എസ് സി പി ഓമാരായ അഖിലേഷ്, മനോജ്‌ കുമാർ,അവിനാഷ്, സി പി ഓ ടോജോ എന്നിവരടങ്ങിയ 'തിരുവല്ല പൊലീസ് സ്‌ക്വാഡ് ' പ്രതിയെ കുടുക്കിയത് നാടകീയവും ട്വിസ്റ്റുകള്‍ നിറഞ്ഞതുമായ നീക്കള്‍ക്കൊടുവിലായിരുന്നു.
കാളിദാസിനെ കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നിയോഗിച്ച ഈ പ്രത്യേക സംഘം അന്വേഷണം വ്യാപകമാക്കിയതിനെതുടർന്ന് പ്രതി ദില്ലിയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചു. തുടർന്ന് അവിടെയെത്തി ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്താല്‍ ഇയാളുടെ ഫോണ്‍ ലൊക്കേഷൻ തിരഞ്ഞപ്പോള്‍ ദില്ലിയില്‍ നിന്നും 26 കിലോമീറ്റർ ദൂരത്തുള്ള ബദർപ്പൂർ ആയിരുന്നു. തുടർന്ന് സംഘം ഫരീദാബാദിലെത്തി, അവിടുത്തെ മലയാളി അസോസിയേഷന്റെ ഭാരവാഹികളെ കണ്ടു വിവരം അറിയിച്ചപ്പോള്‍ അവർ മുൻകൈയെടുത്ത് താമസസൗകര്യവും മറ്റും ഒരുക്കികൊടുത്തു. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു മലയാളി അസോസിയേഷനില്‍ പലരും.

Post a Comment

Previous Post Next Post