തളിപ്പറമ്പിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍


കണ്ണൂർ: തളിപ്പറമ്പിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. പുതിയങ്ങാടി സ്വദേശി ഷുഹൈല്‍, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്.
48 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്ബ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് യുവാക്കള്‍. ലഹരിയുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതല്‍ അന്വേഷിച്ചുവരികയാണ്.

Post a Comment

Previous Post Next Post