ആലക്കോട്: രയരോം മുടിക്കാനത്ത് ഇന്നലെ രാവിലെ സ്കൂൾ ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ റബർ മരത്തിലിടിച്ച് 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. കെ.എൽ 59 ബി 8641 കമാൻഡർ ജീപ്പിൻ്റെ താൽക്കാലിക ഡ്രൈവർ തേർത്തല്ലിയിലെ ജോബിനെതിരെയാണ് കേസ്. അപകടത്തിൽ പരിക്കേറ്റ രയരോം സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്‌കൂൾ വിദ്യാർത്ഥി തേർത്തല്ലിയിലെ ചേലപ്പറമ്പിൽ ജെറോൺ സെബാസ്റ്റ്യൻ്റെ (13) പരാതിയിലാണ് കേസ്. തേർത്തല്ലിയിലെ വിജയന്റെതാണ് ജീപ്പ്. സ്‌കൂൾ ട്രിപ്പ് സ്ഥിരമായി എടുത്തിരുന്നത് വിജയനായിരുന്നു. കഴിഞ്ഞ ദിവസം ജോബിൻ താൽക്കാലികമായി ജോലിക്കെത്തിയിരുന്നത്. തളിപ്പറമ്പിൽ നിന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടകാരണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പരിക്കേറ്റ് ആലക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഴുവൻ കുട്ടികളും ഡിസ്‌ചാർജായി.
രയരോത്തെ സ്കൂൾ ജീപ്പ് അപകടം; ഡ്രൈവർക്കെതിരെ കേസ്
Alakode News
0
Post a Comment