12 ലക്ഷം വരെ ഇൻകംടാക്സില്ല;ഫോണുകൾക്കും ഇലക്ട്രിക്ക് വാഹനങ്ങൾക്കും വില കുറയും




ബജറ്റിൽ വൻ പ്രഖ്യാപനവുമായി ധനമന്ത്രി നിർമല സീതാരാമൻ. 12 ലക്ഷം വരെയുള്ള വരുമാനത്തിന് ഇനി ഇൻകംടാക്സില്ലെന്ന് ധനമന്ത്രി. പ്രഖ്യാപനം മധ്യവർഗത്തിന് ഏറെ ഗുണം ചെയ്യുന്ന പ്രഖ്യാപനമാണിത്. ഇതുവഴി 1 ലക്ഷം കോടി രൂപയുടെ നികുതി വരവാണ് സർക്കാരിന് നഷ്ടമാകുന്നതെന്ന് മന്ത്രി പറഞ്ഞു. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി. ഈ വർഷം ഏപ്രിൽ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും.

പുതിയ ഐടി സ്ലാബുകൾ ഇവയാണ്

കേന്ദ്ര ബജറ്റിൽ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പുതിയ ആദായനികുതി സ്ലാബുകൾ പ്രഖ്യാപിച്ചു. *0-4 ലക്ഷം ഇല്ല *രൂപ. 4 ലക്ഷം-8 ലക്ഷം 5% *രൂപ. 8 ലക്ഷം-12 ലക്ഷം 10% *രൂപ. 12 ലക്ഷം-16 ലക്ഷം 15% *രൂപ. 16 ലക്ഷം-20 ലക്ഷം 20% *രൂപ. 20 ലക്ഷം-24 ലക്ഷം ഒരു ലക്ഷം രൂപ വരെ 25% നികുതി ഉണ്ടായിരിക്കും *24 ലക്ഷം രൂപയ്ക്ക് മുകളിൽ 30% നികുതി.

ഫോണുകൾക്കും ഇലക്ട്രിക്ക് വാഹനങ്ങൾക്കും വില കുറയും

രാജ്യത്ത് ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി അറിയിച്ചു. ഇതോടെ ലിഥിയം അയൺ ബാറ്ററി ഉപയോഗിക്കുന്ന ഫോണുകൾക്കും ഇലക്ട്രിക്ക് വാഹനങ്ങൾക്കും വില കുറയും. ഇലക്ട്രിക്ക് വാഹനങ്ങൾക്കും മൊബൈൽ ഫോൺ നിർമാണത്തിലേയും ഏറ്റവും വിലകൂടിയ ഭാഗമാണ്. ലിഥിയം അയൺ ബാറ്ററികൾ.

ബജറ്റ് 2025; മലയോര മേഖലകളിൽ വിമാനത്താവളങ്ങൾ

രാജ്യത്തെ മലയോര, വടക്കുകിഴക്കൻ മേഖലകളിൽ ചെറു വിമാനത്താവളങ്ങൾ കൊണ്ടുവരുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 10 വർഷം കൊണ്ട് 100 വിമാനത്താവളങ്ങളുടെ പണി പൂർത്തിയാക്കുമെന്നും ബിഹാറിന് ഗ്രീൻഫീൽഡ് എയർപോർട്ട് നിർമിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു

പാലക്കാട് IITക്ക് ഫണ്ട് 

രാജ്യത്തെ 5 ഐഐടികൾക്ക് 500 കോടി വികസന ഫണ്ട് പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. ഇതിന്റെ ഭാഗമായി പാലക്കാട് ഐഐടിക്ക് 100 കോടി രൂപ വികസന ഫണ്ടായി ലഭിക്കും. അതുപോലെ രാജ്യത്തെ മെഡിക്കൽ സീറ്റുകളുടെ എണ്ണം 10000 വർധിപ്പിച്ചിട്ടുണ്ട് അതും കേരളത്തിലെ വിദ്യാർഥികൾക്ക് ഗുണം ചെയ്യും. സംസ്ഥാനങ്ങൾക്ക് 50 വർഷത്തെ പലിശ രഹിത വായ്പയും, മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

കാൻസർ മരുന്നുകളുടെ കസ്റ്റംസ് തീരുവ പൂർണമായും ഒഴിവാക്കി

കസ്റ്റംസ് തീരുവയിൽ പ്രധാന മാറ്റങ്ങൾ നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. കാൻസർ, മറ്റ് അപകടകരമായ രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളുടെ കസ്റ്റംസ് തീരുവ പൂർണ്ണമായും എടുത്തുകളയും. 36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. 6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് അനുവദിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഈ മരുന്നുകളുടെ വില കുറയും.

ആദായനികുതിയിൽ സമഗ്ര മാറ്റം; ഇൻഷുറൻസ് മേഖലയിലും വൻ മാറ്റം

രാജ്യത്തെ ആദായനികുതി വ്യവസ്ഥയിൽ സമഗ്രമായ മാറ്റം ഉണ്ടാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച ഉണ്ടാകും. ആദായ നികുതിദായകർക്ക് കൂടുതൽ സൗകര്യം ഒരുക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയിൽ പറഞ്ഞു. അതോടൊപ്പം ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി.

വഴിയോര കച്ചവടക്കാർക്ക് വായ്പാ സഹായം

വഴിയോര കച്ചവടക്കാർക്ക് വായ്പാ സഹായം നൽകുമെന്ന് ബജറ്റിൽ ധനമന്ത്രി. പിഎം സ്വനിധി പദ്ധതി വഴിയാണ് വായ്പാ സഹായം നൽകുക. കൂടാതെ ഇവർക്ക് UPI ലിങ്ക്ഡ് ക്രെഡിറ്റ് കാർഡുകളും നൽകും. ഹോംസ്റ്റേകൾക്ക് മുദ്ര വായ്പ, പുതുതലമുറ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം, ഭവൻ നിർമാണ മേഖലയ്ക്ക് പദ്ധതി തുടങ്ങിയവയാണ് മറ്റ് പ്രഖ്യാപനങ്ങൾ

ബജറ്റ് 2025; ആണവ മേഖലയിൽ സ്വകാര്യ പങ്കാളിത്തം

കേന്ദ്ര ബജറ്റ് 2025ൽ ആണവ നയത്തിൽ മാറ്റം. രാജ്യത്ത് ആണവ മേഖലയിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 1000 ഗിഗാ വാട്ടിന്റെ ആണവനിലയങ്ങൾ സജ്ജമാക്കുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

AI വിദ്യാഭ്യാസത്തിന് 500 കോടി

AI വികസനത്തിന് 500 കോടി പ്രഖ്യാപിച്ച് നിർമ്മലാ സീതാരാമൻ. AI വികസനത്തിന് 3 സെന്റർ ഓഫ് എക്സലൻസ്, നിർമിത ബുദ്ധിയുടെ 6 മികവ് കേന്ദ്രങ്ങൾ നടപ്പിലാക്കും. കൂടാതെ മെഡിക്കൽ കോളേജുകളിൽ സീറ്റ് വർധിപ്പിക്കും. ഏകദേശം 10000ത്തിൽ അധികം മെഡിക്കൽ സീറ്റുകൾ വർധിപ്പിക്കാനാണ് തീരുമാനം. കൂടാതെ ഐഐടി പറ്റ്ന വികസിപ്പിക്കും.

രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കാൻസർ സെന്ററുകൾ 

രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കാൻസർ സെന്ററുകൾ നിർമിക്കുമെന്ന് ധനമന്ത്രി. 2026 ഓടെ 200 ജില്ലകളിൽ സെന്ററുകൾ പ്രവർത്തനം ആരംഭിക്കും. 3 വർഷത്തിനുള്ളിൽ എല്ലാ ജില്ലകളിലും കെയർ സെന്ററുകൾ സ്ഥാപിക്കും. ബജറ്റ് അവതരണം തുടരുന്നു. Live അപ്ഡേറ്റുകൾക്ക് വേ2ന്യൂസ് ഫോളോ ചെയ്യുക.

ബജറ്റ് പ്രഖ്യാപനങ്ങൾ

☛ അങ്കണവാടികൾക്കായി പ്രത്യേക പദ്ധതി. അമ്മമാർക്കും, കുഞ്ഞുങ്ങൾക്കുമായിട്ടാണ് പോഷകാഹാര പദ്ധതി
☛ പിഎം സ്വനിധി വഴി വഴിയോര കച്ചവടക്കാർക്ക് വായ്പാ സഹായം നല്‍കും.
☛ ആൻഡമാൻ നിക്കോബാറിന് പ്രത്യേക പരിഗണന നൽകും
☛ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പദ്ധതി
☛ ഐഐടി പറ്റ്ന വികസിപ്പിക്കുമെന്ന് പ്രഖ്യാപനം
☛ എസ്‌സി എസ്ടി വനിതകൾക്ക് പ്രത്യേക വായ്പ പദ്ധതി



Post a Comment

Previous Post Next Post