സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ പീഡിപ്പിച്ചതായി നടൻ നിവിൻ പോളിക്ക് എതിരെ കേസ്

നടൻ നിവിൻ പോളിക്ക് എതിരെ പീഡനക്കേസ്. വിദേശത്ത് വച്ച്‌ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ്. എറണാകുളം ഊന്നുകല്‍ പൊലീസ് ആണ് നിവിൻ പോളിക്കെതിരെ കേസെടുത്തത്.
പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കും. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്. തിരുവനന്തപുരത്ത് നല്‍കിയ മൊഴിയാണ് ഊന്നുകലിലേക്ക് പരാതി നല്‍കിയത്.

നിവിൻ പോളിയടക്കം ആറുപേരാണ് പ്രതികള്‍. സിനിമാ നിര്‍മാതാവ് എകെ സുനിലാണ് രണ്ടാം പ്രതി. കുട്ടന്‍, ശ്രേയ, ബഷീര്‍ എന്നിവരാണ് മറ്റുപ്രതികള്‍. നേര്യമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസ്. മയക്കുമരുന്ന് കൊടുത്ത് പീഡിപ്പിച്ചെന്നാണ് പരാതി. ആറു ദിവസം തടങ്കലില്‍ വച്ച്‌ പീഡിപ്പിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.

2023-ല്‍ വിദേശത്തുവെച്ചാണ് പീഡനം നടന്നത്. വിദേശത്ത് മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് യുവതി പോയത്. അതിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തെ(എസ്‌ഐടി) യുവതി സമീപിക്കുകയും എസ്‌ഐടി ഈ വിവരം ഊന്നുകല്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Post a Comment

Previous Post Next Post