തിരുവനന്തപുരം: പാപ്പനംകോട് വൻ തീപിടുത്തം. ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ രണ്ടു പേർ മരിച്ചു.
ജീവനക്കാരിയായ വൈഷ്ണയാണ് മരണപ്പെട്ടതില്‍ ഒരാള്‍. മൃതദേഹങ്ങള്‍ രണ്ടും കത്തിക്കരിഞ്ഞ നിലയിലാണ്.
എസിയില്‍ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തമെന്നാണ് പ്രാഥമിക നിഗമനം. തീ ആളിപ്പടർന്നതിന് പിന്നാലെ ഓഫീസിൻറെ ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തെറിച്ചു. ഓഫീസ് മുഴുവൻ കത്തി നശിച്ച നിലയിലാണ്. ഓഫീസിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. എട്ട് പേർക്ക് തീപിടുത്തത്തില്‍ പൊള്ളലേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു,
Post a Comment